കോട്ടയം : അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനത്തിൽ വിൽക്കാൻ എത്തിച്ച കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. ചങ്ങനാശേരി മാടപ്പള്ളി തകിടിയിൽ ആഷിക് ജേക്കബ് (28) ആണ് പിടിയിലായത്.
ചങ്ങനാശേരിയിലും പരിസരത്തും വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിഞ്ച് പ്രദേശത്ത് നടത്തിയ വ്യാപകമായ തിരച്ചലിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ചങ്ങനാശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് റ്റി.എസും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാടപ്പള്ളി പഞ്ചായത്തിലെ പ്രതിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. റെയിഡിൽ പ്രിവന്റീവ് ഓഫിസർമാരായ രാജീവൻപിള്ള കെ., സന്തോഷ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ അന്റണി സേവ്യർ, സുനിൽകുമാർ.കെ., രാജേഷ് ആർ., ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യാ വി. മുരളി, എക്സ്സെസ് ഡ്രൈവർ മനീഷ് കുമാർ എം.ആർ. എന്നിവർ പങ്കെടുത്തു. കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ്. പ്രമോദ് അറിയിച്ചിട്ടുള്ളതാണ്.