വൈക്കം: ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി വീട്ടിൽ ചാക്കിലാക്കി സൂക്ഷിച്ച 13 ലിറ്റർ വിദേശ മദ്യം എക്സൈസ് പിടികൂടി. വൈക്കം ടിവിപുരം പള്ളിപ്രത്തുശേരിഅദിയാത്ത് എൻ.എ.വിഷ്ണുവിൻ്റെ വീട്ടിൽ നിന്നാണ് അര ലിറ്ററിൻ്റെ 27ബോട്ടിൽ മദ്യം വൈക്കം റേഞ്ച് എക്സൈസ് അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ടി.വി. വിനോദിൻ്റെ നേതൃത്വത്തിൽ പിടി കൂടിയത്.ഡ്രൈ ഡേ ദിനത്തിൽ വിൽപന നടത്താൻ വിദേശമദ്യം വീട്ടിൽ സൂക്ഷിക്കുന്നതായി എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ എക്സൈസ് അറസ്റ്റുചെയ്തു.റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർസി.എച്ച്. നജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനുമധു,കെ.വേണുഗോപാൽ, ബി.വിവേക്, കെ.ജെ.ജിയാസ് മോൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ എസ്. സുമിതാമോൾ തുടങ്ങിയവർ പങ്കെടുത്തു.