ഡ്രൈഡേയിൽ പരുത്തുംപാറകവലയിൽ തൊണ്ട വരളുന്നവർക്ക് ‘ദാഹജലം’ നൽകിയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവിനെ എക്സൈസുകാർ പൊക്കി

പരുത്തുംപാറ : ഡ്രൈഡേ യിൽ ഓട്ടോറിക്ഷയിൽ കൊണ്ടു നടന്ന് മദ്യവിൽപ്പന നടത്തിയ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാവിനെ എക്സൈസ് പിടികൂടി . പരുത്തുംപാറ കവലയിൽ ഓടുന്ന ഭരണ കക്ഷി യൂണിയൻ്റെ നേതാവിനെയാണ് മദ്യക്കുപ്പികൾ സഹിതം ജൂലൈ ഒന്ന് തിങ്കളാഴ്ച പിടികൂടിയത് . ഓട്ടോറിക്ഷാ സ്റ്റാൻ്റുകളിൽ വ്യാപകമായി മദ്യക്കച്ചവടം നടക്കുന്നതായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . സഖാവ് എന്ന് വലിയ അക്ഷരത്തിൽ പേരെഴുതിയ വാഹനത്തിൽ നിന്നും സഖാവിനെ തന്നെ കുപ്പിയുമായി പൊക്കിയെങ്കിലും ചോട്ടാ നേതാവിനെ രക്ഷിക്കാൻ അരയും തലയും മുറുക്കിയാണ് ലോക്കൽ നേതാക്കൾ രംഗത്തിറങ്ങിയത് . ഇതിൻ്റെ ആനുകൂല്യം നേതാവിനെ ഊരിയെടുക്കുന്നതിൽ ലഭിച്ചെന്നാണ് പരുത്തുംപാറ കവലയിൽ ഓട്ടോ ഓടിച്ചു മാത്രം ഉപജീവനം നടത്തുന്ന മറ്റുള്ളവരുടെ അടക്കം പറച്ചിൽ .

Advertisements

Hot Topics

Related Articles