മലയാളികൾക്ക് മലയാളത്തിൽ ട്വീറ്റുമായി ദുബായ് ഭരണാധികാരി; പ്രവാസി മലയാളികൾ ഷെയർ ചെയ്ത ട്വീറ്റ് വൈറൽ : തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് പങ്കുവെച്ച് പിണറായി വിജയന്‍

ദുബായ് : ഭരണാധികാരി മലയാളത്തില്‍ എഴുതിയ ട്വീറ്റ് വൈറലാകുന്നു. നിരവധി പ്രവാസി മലയാളികള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ട്വീറ്റ് പങ്കിട്ടു. ഇതിന് പിന്നാലെയാണ് ട്വീറ്റ് വൈറലായി തുടങ്ങിയത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Advertisements

ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ദുബായ് ഭരണാധികാരി മലയാളത്തില്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയെ നേരിട്ട് കൂടിക്കാഴ്ചയില്‍ കണ്ട ചിത്രം സന്തോഷത്തോടെ ട്വീറ്റില്‍ പങ്കുവച്ചിരുന്നു. “യുഎഇയ്ക്ക് കേരളവുമായി ഒരു പ്രത്യേക ബന്ധമുണ്ട്. യുഎഇയുടെ സാമ്ബത്തിക വികസന വളര്‍ച്ചയില്‍ കേരളീയര്‍ പ്രധാന പങ്കുവഹിക്കുന്നു. ദുബായ് ഭരണാധികാരി തന്‍റെ ട്വീറ്റില്‍ മലയാളത്തില്‍ എഴുതി. അതേസമയം, വൈറലായ ട്വീറ്റ് പിണറായി വിജയന്‍ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ദുബായ് എക്സ്പോ 2020 ചടങ്ങില്‍ പിണറായി വിജയന് സ്വീകരണം നല്‍കിയ ചിത്രവും ദുബായ് ഭരണാധികാരി പങ്കിട്ടിരുന്നു. ബുധനാഴ്ചയുളള അവരുടെ കൂടിക്കാഴ്ചയില്‍, കേരളത്തിന്റെ വികസനത്തില്‍ രാജ്യത്തിന്റെ പിന്തുണയ്‌ക്ക് മുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനോട് മുഖ്യമന്ത്രി നന്ദി പറഞ്ഞതായി സിഎംഒ പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം വാഗ്ദ്ധാനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി കേരളത്തിനായി കൂടുതല്‍ നിക്ഷേപങ്ങള്‍ തേടുകയും ചെയ്തു.

എന്നാല്‍, ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മലയാളത്തിലെ ട്വിറ്റിന് പിന്നാലെ പിണറായി വിജയന്‍ മറുപടി നല്‍കിയത് വളരെ രസകരം ആയിരുന്നു. നന്ദി അറിയിച്ചു കൊണ്ട് മുഖ്യമന്ത്രി അറബിയിലാണ് ട്വീറ്റ് ചെയ്തത്. ഇതും സമൂഹ മാധ്യമങ്ങളില്‍ വളരെ ശ്രദ്ധ നേടിയിരുന്നു.

പിണറായിയുടെ വാക്കുകള്‍ അറബിയില്‍ ഇങ്ങനെ ; – “നിങ്ങളുടെ അതിഥിമര്യാദയിലും ഊഷ്മളമായ സ്വീകരണത്തിനും വിനീതനായി ഞാന്‍. യുഎഇയുമായും ദുബായിമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനം ആഗ്രഹിക്കുന്നു”. മുഖ്യമന്ത്രി തന്റെ ട്വിറ്റില്‍ കുറിച്ചു.

അതേസമയം ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് കേരള തനിമയാര്‍ന്ന ഒരു ഉപകാരം മുഖ്യമന്ത്രി സമ്മാനിച്ചു. പിണറായി വിജയന്റെ ഔദ്യോഗിക സന്ദര്‍ശനത്തിന് പിന്നാലെയാണ് കേരള തനിമയാര്‍ന്നതും സവിശേഷവും ആയ ഉപഹാരം ദുബായ് ഭരണാധികാരിക്ക് മുഖ്യമന്ത്രി കൈമാറിയത്.

സുഗന്ധവ്യഞ്ജനങ്ങളും കഥകളി രൂപവും അടക്കമുള്ള സമ്മാനങ്ങളാണ് ഭരണാധികാരിയ്ക്ക് ലഭിച്ചത്. ദുബായ് എക്സ്പോ വേദിയിലെ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദുബായ് ഭരണാധികാരിക്ക് ഉപഹാരം നല്‍കി. ഒരു ചില്ലു പെട്ടിയിലാണ് മുഖ്യമന്ത്രി തന്റെ സ്നേഹോപകാരം നല്‍കിയത്.

കുരുമുളക്, കറുവാപ്പട്ട, ഏലക്ക, ഗ്രാമ്ബൂ, തക്കോലം, ഉണക്കമുന്തിരി എന്നീ കേരളത്തിന്റെ സവിശേഷമായ സുഗന്ധവ്യഞ്ജനങ്ങള്‍ പെട്ടിയില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ കഥകളി രൂപവും ആറന്മുള കണ്ണാടിയും വള്ളത്തിന്റെ ചെറു മാതൃകയും സമ്മാനത്തില്‍ പിണറായി വിജയന്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതേസമയം, ചടങ്ങില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, എമിറേറ്റ്സ് എയര്‍ലൈന്‍സ് ഗ്രൂപ്പ് ചെയര്‍മാനും ദുബായ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.കേരള വ്യവസായ മന്ത്രി പി രാജീവ്, ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കോണ്‍സല്‍ ജനറല്‍ അമന്‍ പുരി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ യൂസഫലി എം എ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.