കനത്ത മഴ; ദുബൈ മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറി

അബുദാബി: കനത്ത മഴയെ തുടര്‍ന്ന് ദുബൈയിലെ മെട്രോസ്‌റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്‌റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സർവീസുകള്‍ക്ക് കാര്യമായ തടസ്സമുണ്ടാക്കി. റെഡ് ലൈനിലൂടെയുള്ള ഓണ്‍പാസീവ് മെട്രോ സ്റ്റേഷനിലെ സർവീസ് തടസ്സത്തെക്കുറിച്ച്‌ ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ യാത്രക്കാർക്ക് സർവീസ് നടത്തുന്നതിന് ബദല്‍ ബസ് സർവീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കണങ്കാല്‍ വരെയുള്ള വെള്ളത്തില്‍ സ്റ്റേഷന് പുറത്തേക്ക് നടന്നു നീങ്ങുന്ന ആളുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഒമാനിലും യുഎഇയിലും കനത്ത മഴയാണ് പെയ്തത്.

Advertisements

മഴ മുന്നറിയിപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. അല്‍ ഐൻ, ഫുജൈറ, കോര്‍ഫക്കാൻ മേഖലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമണ്ട്. മഴ കനത്തതോടെ ദുബായില്‍ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങള്‍ക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വർക്ക് ഫ്രം ഹോം നല്‍കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.