വൈക്കം: ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനാചരണത്തിന്റെ വൈക്കം ബ്ലോക്ക്തല ഉദ്ഘാടനം ചെമ്മനത്തുകര ഗവൺമെന്റ് യു പി സ്കൂളിൽ ഡിവൈഎഫ്ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ആർ.രോഹിത് നിർവഹിച്ചു.ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സിബിബാബു അധ്യക്ഷത വഹിച്ചു.ഡിവൈഎഫ്ഐ വൈക്കം ബ്ലോക്ക് സെക്രട്ടറി ആനന്ദ്ബാബു, കെ.എം.കണ്ണൻ,എസ്. അനീഷ്,ടി.എം.മജീഷ്, സ്കൂൾഹെഡ്മാസ്റ്റർ അനിൽകുമാർ,എം.എം. നിഷാദ്,ഷൈൻമോഹൻ, കെ.ബി.ആദർശ്,കെ.എ. അനന്തു,അഭിമന്യു എന്നിവർ സംബന്ധിച്ചു.
Advertisements