ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹിമിനും ഭാര്യയ്ക്കും മകനും കൊവിഡ്; രോഗം പിടിപെട്ടത് കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം മടങ്ങുന്നതിനിടെ

തിരുവനന്തപുരം: ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമിന് കൊവിഡ് പിടിപെട്ടു. ഫേസ്ബുക്കിലൂടെ റഹീം തന്നെയാണ് രോഗം പിടിപെട്ട വിവരം അറിയിച്ചത്.
അദ്ദേഹത്തിന്റെ ഭാര്യക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചിട്ടുണ്ട്. മുംബയിൽ ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതായിരുന്നു താനെന്നും കഴിഞ്ഞ ദിവസങ്ങളിൽ തങ്ങളോട് അടുത്തിടപ്പെട്ടവർ വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

Advertisements

റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.
പ്രിയപ്പെട്ടവരേ,
ഇന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവ് ആണ്.മുംബയിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു മടങ്ങി വന്നതായിരുന്നു.
കുടുംബവും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
അമൃതയ്ക്കും ഗുൽമോഹറിനും പോസിറ്റിവ് ആണ് .
ഗുൽനാറിന് നെഗറ്റീവും.
കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങളോട് അടുത്തിടപെട്ടവർ മുൻകരുതൽ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Hot Topics

Related Articles