കോട്ടയം : ഡിവൈഎഫ്ഐ അമയന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് എൽപി സ്കൂളിൽ മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി സെന്റർ അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. സിപിഎം അമയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി പി പത്മനാഭൻ, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ഷൈമോൻ ടി ജെ, യൂണിറ്റ് സെക്രട്ടറി മോൻസി മോഹനൻ , യൂണിറ്റ് പ്രസിഡന്റ് ബിബിൻ എബ്രഹാം യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Advertisements