വൈക്കം : ‘തൊഴിലില്ലായ്മക്കെതിരെ മതനിരപേക്ഷ ഇന്ത്യക്കായി’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച വൈക്കം ബ്ലോക്ക് തല കാൽനട പ്രചരണ ജാഥ സമാപിച്ചു .ശനിയാഴ്ച രാവിലെ വെച്ചൂർ ഔട്ട് പോസ്റ്റിൽ നിന്നും ആരംഭിച്ച ജാഥ ഞായറാഴ്ച വൈകിട്ട് നാനാടത്ത് സമാപിച്ചു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു ക്യാപ്റ്റനായും പ്രസിഡന്റ് ബ്രിജിൻ പ്രകാശ് മാനേജറായും ജില്ലാ കമ്മിറ്റി അംഗം ആദിത്യ റെജി വൈസ് ക്യാപ്റ്റനായുമാണ് ജാഥ ബ്ലോക്കിൽ പര്യടനം നടത്തിയത്. ഞായറാഴ്ച രാവിലെ ടി വി പുരം ചെമ്മനത്തുകരയിൽ നിന്നും ആരംഭിച്ച ജാഥ പര്യടനം ജില്ല സെക്രട്ടറി ബി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മൂത്തേടത്തുകാവ്, ടി വി പുരം പഞ്ചായത്ത്പടി , മണ്ണത്താനം, കച്ചേരികവല, ചാലപ്പറമ്പ്, വല്ലകം, തേനാമിറ്റം എന്നീ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം വൈകിട്ട് അഞ്ചിന് നാനാടത്ത് നടന്ന സമാപന സമ്മേളനം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ നികിത കുമാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജാഥ അംഗങ്ങളായ സബീർ ഇബ്രാഹിം, കെ എം കണ്ണൻ, അലീന റെജി, പി എബിൻ, പി എ അനുരാജ്, ഉദയനാപുരം വെസ്റ്റ് മേഖല പ്രസിഡന്റ് അരുൺ മോഹൻ, സെക്രട്ടറി വിജീഷ് വിജയൻ, ടി വി പുരം നോർത്ത് മേഖലാ പ്രസിഡന്റ് ബിബിൻ രാജു, സെക്രട്ടറി സരിൻ സജീവ് എന്നിവർ സംസാരിച്ചു.