ഡിവൈഎഫ്‌ഐ കുട്ടിപ്പടി യൂണിറ്റും സിപിഎം അമ്മഞ്ചേരി ബ്രാഞ്ചും ചേർന്ന് പഠനോപകരണ വിതരണവും പ്രതിഭകളെ ആദരിക്കലും നടത്തി

അതിരമ്പുഴ: ഡിവൈഎഫ്ഐ കുട്ടിപ്പടി യൂണിറ്റും സിപിഐഎം അമ്മഞ്ചേരി ബ്രാഞ്ചും സംയുക്തമായി പഠനോപകരണ വിതരണവും പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ ആദരിക്കലും നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിച്ചു. എൽകെജി മുതൽ പ്ലസ് ടു ക്ലാസ് വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കൈലാസ്. എസ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡണ്ട് പി. കെ.ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി.ജോസഫ്, അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി മഞ്ജു ജോർജ് എന്നിവർ യോഗത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി അജിത്ത് മോൻ പി.ടി, പ്രസിഡന്റ് ബിനു.ആർ , കമ്മിറ്റി അംഗം നീതു ആൻ മരിയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിജോ ചാക്കോ സ്വാഗതവും പ്രവീൺ മോഹൻ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles