കാഞ്ഞിരപ്പള്ളി:ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി ബ്ളോക് ശിൽപ്പശാല ഏപ്രിൽ 20ന് കോരുത്തോട്ടിൽ വെച്ച് നടക്കും.12 മേഖലാ കമ്മറ്റികളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 85 പ്രതിനിധികളാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്.സിപിഐ (എം) സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
ശിൽപശാലയുടെ നടത്തിപ്പിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ (എം) ഏരിയാ കമ്മറ്റിയംഗം വി.എൻ.പീതാംബരൻ ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ ബ്ളോക് പ്രസിഡണ്ട് എം.എ.റിബിൻ ഷാ അദ്ധ്യക്ഷനായി.സെക്രട്ടറി ബി.ആർ.അൻഷാദ്, ജില്ലാ വൈസ് പ്രസിഡണ്ട് അർച്ചന സദാശിവൻ, ജില്ലാ കമ്മറ്റിയംഗം കെ.ആർ.സെയിൻ,സിപിഎം ലോക്കൽ സെക്രട്ടറി പി.കെ.സുധീർ, എസ്.പ്രദീപ്, കെ.എം.രാജേഷ്, ഗോകുൽ,വിശാഖ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഡ്വ.പി.ഷാനവാസ്, കെ.രാജേഷ്, തങ്കമ്മ ജോർജ്കുട്ടി (രക്ഷാധികാരികൾ) പി.കെ.സുധീർ ( ചെയർമാൻ) കെ.ആർ.സെയ്ൻ (സെക്രട്ടറി) അജയകുമാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 101 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു.