കോട്ടയം : കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾ അത്യന്തം ഗൗരവമേറിയതാണ്.ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എൻട്രൻസ് പരീക്ഷവഴി പ്രതിഭയോടെ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ന്യായമായ അക്കാദമിക് ആവിശ്യങ്ങളോ സൗകര്യങ്ങളോ പോലും പാലിക്കപെടുവാനുള്ള സ്ഥിതി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലില്ല.മാസങ്ങൾക്ക് മുൻപ് ബഹുമാനപെട്ട മന്ത്രി ഉദ്ഘാടനം ചെയ്ത വിവിധോദേശ മിക്സിങ് സ്റ്റുഡിയോയ്ക്കുള്ളിൽ പോലും വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനോ അവരുടെ അക്കാദമികമായ ചലചിത്ര ഗവേഷണപഠനങ്ങൾക്ക് സഹായകമാകുന്ന ഒരു സ്ഥിതി നിലവിൽ ഇൻസ്റ്റിറ്റ്യൂട്ടിലില്ല.
മറ്റ് ഉദ്യോഹസ്ഥരുടെ താല്പര്യങ്ങൾക്കനുസരിച്ചും അവരുടേതായ ആവിശ്യങ്ങൾക്ക് മാത്രമാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മിക്സിങ് സ്റ്റുഡിയോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഉപയോഗിക്കുന്നത്.
ഇവരുടെ സിലബസിനെ സംബന്ധിച്ചും സിലബസ് രൂപീകരണ സമിതികളെ സംബന്ധിച്ചും നിലവിൽ സുതാര്യമായ അനുഭവം ഇൻസ്റ്റിറ്റ്യൂട്ടിലില്ല.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉയർന്ന അക്കാദമിക് ഭരണ ബോഡികളിൽ വിദ്യാർത്ഥി പ്രതിനിധ്യമോ ജനാതിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയോ പങ്കാളിത്തമില്ല. ഇവ പുനപരിശോധനകൾക്ക് വിധേയമാക്കി പുനസംഘടിപ്പിക്കേണ്ടതുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ പാർട്ട്ടൈം ജോലി ചെയ്യുന്ന വനിത തൊഴിലാളികളെ ജാതിയമായി അധിക്ഷേപിക്കുകയും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡയറക്ടറുടെ വീട്ടിലെ ടോയ്ലെറ്റ് ബ്രഷ് പോലും ഉപയോഗിക്കാതെ ക്ലീനിങ് ചെയ്യിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹവും പ്രതിരോധിക്കപ്പെടേണ്ടതുമാണ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പോലെ ഉയർന്ന അക്കാദമിക് നിലവാരം പുലർത്തേണ്ട, സമൂഹത്തിന് മാതൃകയാവേണ്ട സ്ഥാപനത്തിന്റെ അക്കാദമിക് അന്തസ്സ് തകർക്കുന്ന ജാതി വെറിയന്മാരെ തൽസ്ഥാനത്തുനിന്ന് നീക്കി ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് നിലവാരം വീണ്ടെടുക്കണമെന്നും. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും കുറ്റക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ പ്രസിഡന്റ് ബി മഹേഷ്ചന്ദ്രൻ, സെക്രട്ടറി ബി സുരേഷ്കുമാർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ കേന്ദ്ര സെന്റർ അംഗം ജെയ്ക്ക് സി തോമസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി സമരക്കാരുമായി സംവദിച്ചു.