പുതുപ്പള്ളി : ഡിവൈഎഫ്ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്ത് പറമ്പ് രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു. യുവജന റാലി കാഞ്ഞിരത്തുംമൂട് കവലയിൽ നിന്ന് ആരംഭിച്ച് പുതുപ്പള്ളി കവലയിൽ സമാപിച്ചു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി ആർ രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പാർവ്വതി രജ്ഞൻ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സതീഷ് വർക്കി , സിപിഐ എം പുതുപ്പള്ളി ലോക്കൽ സെക്രട്ടറി ജോൺ ബേബി , ബ്ലോക്ക് ട്രഷറാർ സിജിത്ത് കുന്നപ്പള്ളി എന്നിവർ സംസാരിച്ചു.
Advertisements