കോട്ടയം : ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്് സംഘടിപ്പിച്ചു. നീറ്റ് , നെറ്റ് പരീക്ഷാ ചതി അവസാനിപ്പിക്കുക , കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
പഴയ പോലീസ് സ്‌റ്റേഷന്‍ മൈതാനത്തിന് സമീപത്തു നിന്നും ആരംഭിച്ച മാര്‍ച്ച് കോട്ടയം ഹെഡ് പോസ്‌റ്റോഫീന് മുന്നില്‍ എത്തിയപ്പോള്‍ ചേര്‍ന്ന യോഗം സംസ്ഥാന ട്രഷറാര്‍ എസ് ആര്‍ അരുണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാര്‍ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ റിജേഷ് കെ ബാബു, അനീഷ് അന്ത്രയോസ്, കോട്ടയം ബ്ലോക്ക് സെക്രട്ടറി അജിന്‍ കുരുവിള ബാബു , പ്രസിഡന്റ് അതുല്‍ എന്നിവര്‍ സംസാരിച്ചു.