പത്തനംതിട്ട: ഏപ്രില്‍ 27ന് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മാതൃകാപരമായി തുക സമാഹരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍. രസീത് കുറ്റി തയ്യാറാക്കി പണപ്പിരിവ് എന്ന ആശയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആദ്യമേ ഉപേക്ഷിച്ചു. പകരം തുക കണ്ടെത്താന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി. വീടുകള്‍ തോറും കയറിയിറങ്ങി ആക്രി പെറുക്കിയും വാഹനം കഴുകി നല്‍കിയും കിണറ് തേകിയും ചുമട് എടുത്തും ഒരു വിഭാഗം പ്രവര്‍ത്തകര്‍ തുക സമാഹരിച്ചപ്പോള്‍ മറ്റൊരു കൂട്ടര്‍ ആഹാരത്തിലൂടെയാണ് തുക സമാഹരിച്ചത്.
ബിരിയാണി, കപ്പ- മീന്‍, പായസം, പച്ചക്കറി എന്നിവ വിറ്റായിരുന്നു ഇക്കൂട്ടര്‍ തുക കണ്ടെത്തിയത്. ഇത്തരത്തില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഉത്സാഹിച്ചപ്പോള്‍ സമാഹരിച്ചത് ചില്ലറ തുകയൊന്നുമല്ല, ഒരു കോടി ഇരുപതിനായിരം രൂപയാണ്. ഒരു സംസ്ഥാന സമ്മേളന നടത്തിപ്പിന് ഇത് പോരേ എന്നാണ് പ്രവര്‍ത്തകരുടെ ചോദ്യം. ഒരു രൂപ പോലും പിരിവ് നടത്താതെ അധ്വാനം കൊണ്ടുമാത്രം ഇത്രയധികം തു സമാഹരിച്ചതിനെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും കോന്നി എം.എല്‍.എയുമായ കെ.യു ജനീഷ് കുമാര്‍ പ്രശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോവിഡ്- പ്രളയ സമയത്ത് ഇത്തരം പ്രവര്‍ത്തികള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. ഏപ്രില്‍ 27 മുതല്‍ 30 വരെയാണ് സംസ്ഥാന സമ്മേളനം. പഴയകാല പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആവേശത്തോടെയാണ് 15ാം സംസ്ഥാന സമ്മേളനത്തെ പത്തനംതിട്ടയിലേക്ക് വരവേല്‍ക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അഞ്ഞൂറോളം പുതിയ യൂണിറ്റുകള്‍ ജില്ലയില്‍ രൂപീകരിക്കും.