ഡിവൈഎഫ്‌ഐ ജാഥ നയിക്കാൻ യുവജന ക്ഷേമ കമ്മിഷൻ അധ്യക്ഷ; പരാതിയുമായി യൂത്ത് കോൺഗ്രസ് ഗവർണ്ണർക്ക് മുന്നിൽ; നടപടിയെടുക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോം ഡി വൈ എഫ് ഐയുടെ തെക്കൻ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോൺഗ്രസ്. സിവിൽ കോടതിക്കുള്ള അധികാരങ്ങൾ ഉള്ള കമ്മീഷൻ ചെയ്തത് നിയമവിരുദ്ധ പ്രവർത്തനമാണെന്ന് കാട്ടി ഗവർണർക്ക് പരാതി നൽകി. യൂത്ത കോൺഗ്രസിന് വേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആണ് പരാതി സമർപ്പിച്ചത്.

Advertisements

സംസ്ഥാന യുവജന കമ്മീഷൻ എന്നത് സ്വതന്ത്ര നീതി നിർവ്വഹണ സ്ഥാപനമാണെന്നും എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള .വെല്ലുവിളിയാണെന്നും പരാതിയിൽ പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെയർപേഴ്‌സൺ സ്ഥാനം ചിന്ത ജെറോം രാജിവെച്ച് ഒഴിയുന്നതാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 28 നാണ് ഡിവൈഎഫ്ഐയുടെ മേഖലാ ജാഥകൾ ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി നയിക്കുന്ന തെക്കൻ ജാഥയുടെ മാനേജരാണ് ചിന്ത ജെറോം.

Hot Topics

Related Articles