കോട്ടയം : ഡി വൈ എഫ് ഐ കൊല്ലാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മെറിറ്റ് ഡേ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ് മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി , +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. കോട്ടയം റേഞ്ച് ഓഫീസ് എക്സ്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു. സി പി എം ഏരിയ കമ്മറ്റി അംഗം പി. സി ബെഞ്ചമിൻ, സി പി എം മുൻ ഏരിയ കമ്മറ്റി അംഗം എ. ജി രവീന്ദ്രൻ, ലോക്കൽ സെക്രട്ടറി ഷാജി പി ഉതുപ്പ് തുടങ്ങിയവർ സംസാരിച്ചു. മേഖല പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി മനു പി മോഹൻ സ്വാഗതവും മേഖല സെക്രട്ടറിയേറ്റ് അംഗം ജിബിൻ ബാബു നന്ദിയും പറഞ്ഞു.
Advertisements












