അയ്മനം: പരിപ്പ് ജംഗ്ഷനിൽ സ്ഥിതി ചെയ്തിരുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കൊടിമരങ്ങൾ ഡി വൈ എഫ് ഐ പ്രവർത്തകർ നശിപ്പിച്ചത്, അയ്മനം മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനഃസ്ഥാപിച്ചു. പ്രതിക്ഷേധ പ്രകടനവും നടത്തി. പ്രതിക്ഷേധ യോഗം കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി രാജീവ് കെ സി സ്വാഗതം ആശംസിച്ചു.
ഡി സി സി ഉപാധ്യക്ഷൻ ജി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ ജേക്കബ്, ഡി സി സി അംഗം എം പി ദേവപ്രസാദ്, ഒളശ്ശ ആന്റണി, ബിജു ജേക്കബ്, ജെയിംസ് പാലത്തൂർ, രാജേഷ് പതിമറ്റം, ബിജു മാന്താറ്റിൽ, ത്രേസ്യാമ്മ ചാക്കോ, ഹരിപ്രകാശ് കെ, പി കരുണാകരൻ, ജേക്കബ് കുട്ടി, ലിപിൻ കെ ആന്റണി, ബോബി കല്ലുങ്കത്ര, ലാവണ്യ എസ്, കുഞ്ഞുമോൻ പള്ളിക്കണ്ടം, ജോസ് മാത്യു, റെജി ഒ റ്റി, കുഞ്ഞ് മഞ്ചയിൽ, സജി കളത്ര എന്നിവർ നേതൃത്വം നൽകി.