ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിൽ പോയത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാൻ ; പരിഹാസവുമായി ഇ പി ജയരാജൻ

കണ്ണൂര്‍ : ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെടുത്തിയുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിയമസഭയിലെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. തനിക്ക് നന്ദകുമാറുമായി ബന്ധമില്ലെന്നും പ്രതിപക്ഷ നേതാവിനാണ് ബന്ധമെന്നും ഇ പി പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥയില്‍ പങ്കെടുക്കാതെ ഇ പി ജയരാജൻ, നന്ദകുമാറിന്റെ വീട്ടില്‍ പോയെന്നായിരുന്നു സതീശൻ വിമര്‍ശിച്ചത്.

Advertisements

ഈ വിമര്‍ശനത്തിനെതിരെയാണ് ഇ പി പരിഹാസവുമായി രംഗത്തെത്തിയത്. ജനകീയ പ്രതിരോധ ജാഥയില്‍ നിന്ന് വിട്ടു നിന്ന എല്‍ ഡി എഫ് കണ്‍വീനര്‍ കൂടിയായ കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ കൊച്ചിയില്‍ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു എന്നായിരുന്നു സതീശന്റെ ആരോപണം. ഇത് മുൻനിര്‍ത്തിയാണ് സതീശൻ ഇന്ന് നിയമസഭയില്‍ സംസാരിച്ചത്.

Hot Topics

Related Articles