കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പരാതി. നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
ഇവര്‍ക്ക് പുറമെ കെപിസിസി അധ്യക്ഷൻ കെ സുധാകരനും നോട്ടീസ് അയച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നോട്ടീസിന് പിന്നാലെയാണിപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്ന നിലപാടിലാണ് ഇപി ജയരാജൻ.
കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി, ബിജെപിയിലേക്ക് പോകാനൊരുങ്ങി എന്നതാണ് ഇപിക്കെതിരെ വന്നിട്ടുള്ള വിവാദം. ശോഭ സുരേന്ദ്രനാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍ വിഷയത്തില്‍ പിണറായിയെ കൂടി ചേര്‍ത്തുകൊണ്ടുള്ള വിശദീകരണങ്ങളും വെളിപ്പെടുത്തലുകളുമാണ് നന്ദകുമാര്‍ നടത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ജയരാജനും പാര്‍ട്ടിയും തീരുമാനിച്ചത്.