തിരുവനന്തപുരം : രാജ്യത്ത് കര്‍ണ്ണാടക ആവര്‍ത്തിക്കുമെന്ന് ആര്‍എസ്‌എസ്സിന് ഭയമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.ഇന്ത്യയില്‍ ഭരണപക്ഷത്തേക്കാള്‍ സ്വാധീനം പ്രതിപക്ഷത്തിനുണ്ട്. നിലവില്‍ ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരേണ്ട ഒരു സാഹചര്യവുമില്ല. വര്‍ഗ്ഗീയ ധ്രുവീകരണത്തിന് പുതുവഴികള്‍ തേടിക്കൊണ്ടിരിക്കുന്ന ആര്‍എസ്‌എസിന്റെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
കേരളത്തില്‍ ജനകീയ പിന്തുണയില്‍ ഒന്നാമതാണ് സിപിഐഎം. എല്ലാവരെയും യോജിച്ചുകൊണ്ടുപോകാന്‍ മുന്‍കൈയെടുക്കേണ്ടത് ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയാണ്. അത് കൊണ്ടാണ് ഏകീകൃത സിവില്‍ കോഡിനെതിരായ പ്രതിഷേധത്തിന് സിപിഐ എം മുന്‍കൈയ്യെടുക്കുന്നത് എന്നും അദ്ദേഹം വിശദമാക്കി.ഏകീകൃത സിവില്‍ കോഡിനെതിരായ ജനകീയ ഐക്യം രൂപപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് കേരളത്തിലൊട്ടുക്ക് സെമിനാറുകളടക്കമുള്ള വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.വര്‍ഗ്ഗീയ നിലപാടെടുക്കുന്നവരെ ഇതിലേക്കൊന്നും ക്ഷണിക്കാനാകില്ല.ആര്‍എസ്‌എസ്സും ജമാഅത്ത ഇസ്ലാമിയും മത രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്നവരാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോണ്‍ഗ്രസ്സ് വര്‍ഗ്ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല.ഒരു മൃദു ഹിന്ദുത്വ നിലപാടാണ് കോണ്‍ഗ്രസ്സിന്റേത്.ആയ നിലപാട് തിരുത്താന്‍ കോണ്‍ഗ്രസ്സ് തയ്യാറാവുകയാണെങ്കില്‍ കോണ്‍ഗ്രസിനെയും സെമിനാറിലേക്ക് ക്ഷണിക്കും.പക്ഷെ സിപിഐഎമ്മുമായി ഒരു തരത്തിലും സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്’ അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവില്‍ കോഡിനെതിരെ ശക്തമായ നിലപാടുള്ളത് കൊണ്ടാണ് സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത്.കോണ്‍ഗ്രസ്സിന് ആ നിലപാട് ഇല്ലാത്തത് കൊണ്ടാണ് ക്ഷണിക്കാത്തത്.ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ശിഥിലമാക്കാനല്ല, ലീഗ് സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.