കൊച്ചി: ബീഹാര്‍ സ്വദേശി അഞ്ച് വയസുകാരിയുടെ വീട് സന്ദര്‍ശിച്ച് എലഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ. വളരെയേറെ വേദനാജനകമായ സംഭവമാണെന്നും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാനാണ് താനിവിടെയെത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം ബാലിശമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുഖ്യമന്ത്രി വരുമ്പോള്‍ ആയിരം പേരെ ഇറക്കുന്ന പൊലീസ്, കുഞ്ഞിനെ കാണാതായപ്പോള്‍ എത്ര പേരെ ഇറക്കിയെന്നായിരുന്നു വി ഡി സതീശൻ ചോദിച്ചത്.
കുട്ടിയുടെ കുടുംബത്തിന് വേണ്ടി കഴിയാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും കുറ്റവാളികളെ രക്ഷപ്പെടാൻ സമ്മതിക്കില്ലെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പഴുതടച്ച അന്വേഷണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിനെ എന്തിനും കുറ്റപ്പെടുത്തുന്നത് തെറ്റായ പ്രവണതയാണെന്നും അത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നും ജയരാജൻ പറഞ്ഞു. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാമെന്നും, എന്നാല്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ അന്വേഷണത്തെ തടസപ്പെടുത്താനല്ലേയെന്നും അദ്ദേഹം ചോദിച്ചു.