പജപ്പാനിലെ കൂഷൂവില്‍ ഭൂചലനം : റിക്ടർ സ്കെയിലില്‍ 6.0 തീവ്രത: ആശങ്ക പ

ടോക്കിയോ: ജപ്പാനിലെ കൂഷൂവില്‍ റിക്ടർ സ്കെയിലില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച, ഇന്ത്യൻ സമയം 7:34 ഓടെയാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്.നാഷണല്‍ സെന്റർ ഫോർ സീസ്മോളജി സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആളപായത്തെ പറ്റിയോ നാശനഷ്ടങ്ങളെ പറ്റിയോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisements

അതേസമയം ജപ്പാനില്‍ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് അടുത്തിടെ ജാപ്പനീസ് സർക്കാർ പുറത്തുവിട്ടിരുന്നു. ജപ്പാന്റെ പസഫിക് തീരത്തെ നൻകായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കുമെന്നാണ് സൂചന. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകർന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നുമാണ് വിദഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നത്. ലോകത്ത് ഭൂചലനഭീഷണി ഏറ്റവും അധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.

Hot Topics

Related Articles