ദില്ലി: ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ബിഹാറിലുണ്ടായത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Advertisements