തൃശ്ശൂരിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാർ ; സ്ഥലം കലക്ടർ സന്ദർശിക്കും

തൃശ്ശൂർ: തൃശ്ശൂരിൽ നേരിയ ഭൂചലനവും, ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വിവരമറിഞ്ഞ് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സ്ഥലങ്ങൾ ഉടൻ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശവാസികൾ ആശങ്കയിലാണ്.

Advertisements

അതേസമയം ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഓറഞ്ച് അലർട്ടാണ് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. പീച്ചി ഡാം റോഡിൽ രാവിലെ ആറരയോടെ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സ് മരം മുറിച്ചു മാറ്റി.

ശക്തമായ മഴയും കാറ്റും ഉണ്ടായതിനെ തുടർന്ന് പറപ്പൂർ – ചാലയ്ക്കൽ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. മഠത്തിന് സമീപം റോഡരികിൽ നിന്ന തേക്ക് മരമാണ് വീണത്. പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.

Hot Topics

Related Articles