കാസർകോട്: കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്‌ദവും അനുഭവപ്പെട്ടു.
ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി എന്നിവിടങ്ങളിൽ നാലഞ്ച് സെക്കന്‍റ് അസാധാരണ ശബ്‌ദം കേട്ടുവെന്നാണ് നാട്ടുകാർ പറയുന്നത്. കട്ടിൽ ഉൾപ്പെടെ കുലുങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. പരപ്പ, പാലംകല്ല് ഭാഗത്തും ഇത് അനുഭവപ്പെട്ടു. തടിയൻ വളപ്പ് ഭാഗത്തും ഇതേ അനുഭവം ഉണ്ടായി. ചുള്ളിക്കര കാഞ്ഞിരത്തടിയിൽ പലരും വീട്ടിൽ നിന്നും പുറത്തേക്ക് ഓടി. ഫോൺ ഉൾപ്പടെ താഴെ വീണു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.