ന്യൂസ് ഡെസ്ക് : വിവാദ പരാമർശത്തിൽ കേരളത്തിലെ മന്ത്രിമാർ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് പാത്രമാവാറുണ്ട്. മന്ത്രിമാരുടെ പ്രസ്ഥാവനകൾ പലപ്പോഴും വിവാദത്തിലേക്കും അതിലുപരി വ്യക്തിപരമായ ആക്ഷേപത്തിലേക്കും മാറാറുണ്ട്. ഇത്തരത്തിൽ വിവാദമാവുകയാണ് കോട്ടയം ജില്ലയിൽ നിന്നുള്ള സിപിഎം മന്ത്രി വി എൻ വാസവൻ.
കോൺഗ്രസിനെ ഉദ്ദരിച്ച് വാസവൻ പറഞ്ഞ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോൺഗ്രസ് ഇപ്പോൾ ഇന്ദ്രൻസിനെപ്പോലെയായി എന്നായിരുന്നു വാസവന്റെ പ്രസ്താവന. കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിൽ ഇത്തരത്തിൽ പ്രസ്താവന ഇറക്കുന്ന മന്ത്രിമാർ ഉണ്ടോ എന്നുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വ്യക്തിയെ ബോഡി ഷെയിമിങ് നടത്തി മന്ത്രിമാർ ഇങ്ങനെ പ്രസ്താവന ഇറക്കുന്നത് വിവാദമായി മാറിയിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാ ശവൻ , ഏറ്റുമാനൂരിലെ ഷാരുഖ് ഖാൻ എന്നിങ്ങനെ വലിയ ആക്ഷേപങ്ങളാണ് മന്ത്രി വാസവനെ തേടിയെത്തുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രിക്ക് സംസ്ക്കാരം ഇല്ലേ എന്നായിരുന്നു വേറൊരാളുടെ കമന്റ്.