ഏറ്റുമാനൂർ നഗരസഭയിലെ കണ്ടിജെൻസി ജീവനക്കാരിയെ പിരിച്ച് വിടാനുള്ള തീരുമാനം പിൻവലിച്ച് നഗരസഭ; തീരുമാനം പിൻവലിച്ചത് നഗരസഭ കൗൺസിൽ യോഗം; സിന്ധുകുഞ്ഞിന് സഹായമായത് ജാഗ്രതാ ന്യൂസ് ലൈവ് വാർത്ത

ഏറ്റുമാനൂരിൽ നിന്നും
കെ.മഹാദേവൻ
ജാഗ്രതാ ന്യൂസ് ലൈവ്
ഏറ്റുമാനൂർ: നഗരസഭയിലെ കണ്ടിജെൻസി ജീവനക്കാരിയെ പിരിച്ച് വിടാനുള്ള തീരുമാനം പിൻവലിച്ച് നഗരസഭ. അറുപത് വയസ് പൂർത്തിയായെന്ന കാരണം ചൂണ്ടിക്കാട്ടി കണ്ടിജൻസി ജീവനക്കാരിയായ സിന്ധുകുഞ്ഞിനെ പിരിച്ച് വിടാനുള്ള നീക്കമാണ് നഗരസഭ കൗൺസിൽ യോഗം അൽപ സമയം മുൻപ് പിൻവലിച്ചത്. പതിനാറ് വർഷമായി ജോലി ചെയ്യുന്ന രോഗിയും അവശയുമായ കണ്ടീജൻസി ജീവനക്കാരിയെ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ പിരിച്ച് വിടാനൊരുങ്ങിയ വിഷയം ജാഗ്രതാ ന്യൂസ് ആണ് പുറത്ത് വിട്ടത്. അറുപത് വയസ് പൂർത്തിയായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് 47 വയസുകാരിയായ ജീവനക്കാരെ പിരിച്ചുവിടാൻ ഏറ്റുമാനൂർ നഗരസഭ തയ്യാറെടുത്തത്. ജാഗ്രത ന്യൂസ് ലൈവ് വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് നഗരസഭ കൗൺസിൽ യോഗം വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത്.

Advertisements

ഇവർക്ക് പ്രായം 60 ആയിട്ടില്ലെന്ന് മുൻ നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പറഞ്ഞു. ആരാണ് പ്രായം നിജപ്പെടുത്തുന്നതെന്നും അവർ ചോദിച്ചു. ഇതേ തുടർന്നാണ് നഗരസഭ അധികൃതർ തീരുമാനം പിൻവലിച്ചത്. 2006-ലാണ് 120 രൂപ ശമ്പളത്തിൽ സിന്ധു കുഞ്ഞ് ഏറ്റുമാനൂർ നഗരസഭയിൽ ജോലി ആരംഭിച്ചത്. അന്ന് ഏറ്റുമാനൂർ നഗരസഭ പഞ്ചായത്ത് ഇരുന്നപ്പോഴാണ് ഇവർ ജോലിയിൽ പ്രവേശിച്ചിരുന്നത്. 16 വർഷത്തോളമായി ജോലിചെയ്തിരുന്ന ഇവർ കഴിഞ്ഞ നവംബർ 13ന് തലയിൽ മുഴ ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തലയ്ക്കകത്ത് ഉണ്ടായ മുഴയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയതിനാൽ വിശ്രമത്തിലാണ് ഇവർ ഇപ്പോൾ. വെയിലു കൊള്ളാൻ ആവില്ലെന്നും രണ്ടുമാസത്തേക്ക് വിശ്രമം ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചതിനാൽ തനിക്കു പകരം മകനെ ജോലിയിൽ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് നേരത്തെ സിന്ധു കുഞ്ഞ് നഗരസഭാ അധികൃതർക്ക് നിവേദനം നൽകിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ നിവേദനം പരിഗണിച്ച് ഏറ്റുമാനൂർ നഗരസഭാധികൃതർ മകനെ ജോലിയിൽ പ്രവേശിപ്പിക്കാൻ ആവില്ലെന്നും സിന്ധു കുഞ്ഞ് തന്നെ ജോലിയിൽ തുടരണമെന്നും അറിയിക്കുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം നഗരസഭയിലെ കണ്ടിൻജൻസി ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ പട്ടിക പുറത്തിറക്കിയത്. 60 വയസ്സുകാരെ പിരിച്ചുവിടാനുള്ള പട്ടികയിൽ സിന്ധു കുഞ്ഞിനെയും പേര് ഉൾപ്പെട്ടതാണ് വിവാദമായി മാറിയത്. നഗരസഭയിലെ ഹെൽത്ത് സൂപ്രണ്ട് തയ്യാറാക്കിയ പട്ടികയിൽ ആണ് സിന്ധു കുഞ്ഞിനെയും പേര് ഉൾപ്പെട്ടത്. ഇന്നു ചേരുന്ന നഗരസഭാ കൗൺസിൽ യോഗം ഈ പട്ടികയ്ക്ക് അനുവാദം നൽകാൻ ഇരിക്കുകയാണ് സിന്ധു കുഞ്ഞ് നഗരസഭ ഓഫീസിനു മുന്നിൽ എത്തിയത്.

Hot Topics

Related Articles