വയനാട് : കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്സിന് മദാരി (27) യെയാണ് 6.6ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റ് ചെയ്തത്.
ക്രിസ്തുമസ്, ന്യൂ ഇയര്‍ സ്പെഷ്യല്‍ െ്രെഡവിന്റെ ഭാഗമായി തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു കേരള ആര് ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു മുഹ്സിന്. എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബി. ബില്‍ജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തില്‍ ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.ആര്.വിനോദ്, കെ.മനു, നിക്കോളാസ് ജോസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസറായ സല്‍മ, കെ.ജോസ്, ഡ്രൈവര്‍ എം.വി.അബ്ദുള്‍ റഹീം എന്നിവരും ഉണ്ടായിരുന്നു.