ഇഡി ഓഫീസ് മാർച്ചിന് മുന്നെ ചെന്നിത്തലയെ കസ്റ്റഡിയിലെടുത്ത് മുംബെ പൊലീസ്; സ്റ്റേഷനിലെത്തിച്ച് വിട്ടയച്ചു

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റടക്കമുള്ള കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുക്കാൻ പുറപ്പെട്ട നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. പി സി സി ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പൊലീസ് നടപടി. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയ ശേഷം വിട്ടയച്ചു. ചെന്നിത്തല തിലക് ഭവനിലേക്ക് തിരികെ എത്തി.

Advertisements

Hot Topics

Related Articles