എടത്വാ : എടത്വാ പോസ്റ്റോഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ ബ്രാഞ്ച് പോസ്റ്റാഫീസുകൾ കേന്ദ്രികരിച്ചുള്ള കത്തയ്ക്കൽ യജ്ഞത്തിന് ഇന്നലെ തുടക്കമായി. തിരുവനന്തപുരം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനുള്ള ആദ്യ കത്ത് തായംങ്കരി എസ്.ബി.വി ഗ്രന്ഥശാല പ്രസിഡന്റ് സി. സേതുലക്ഷ്മി അയച്ച് രണ്ടാം ഘട്ട യജ്ഞം ഉദ്ഘാടനം ചെയ്തു.വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അഡ്വ. പി.കെ.സദാനന്ദൻ,ചീഫ് കോർഡിനേറ്റർ ഡോ. ജോൺസൺ വി.ഇടിക്കുള,തായങ്കരി എൻ എസ്.എസ് കരയോഗം സെക്രട്ടറി രാജേന്ദ്രൻ കൃഷ്ണകൃപ, വിജയകുമാർ കൃഷ്ണൻ നായർ, ഗോപകുമാർ തായംങ്കരി,ബേബൻ സഖറിയ മാടക്കശ്ശേരിൽ,ഷാജി ആനന്ദാലയം, എ.ജെ കുഞ്ഞുമോൻ,ഫിലിപ്പ് ജോസ്, ജോൺ ഡേവിഡ്, എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ചങ്ങംങ്കരി ബ്രാഞ്ച് പോസ്റ്റ് ഓഫിസിൽ നടന്ന കത്തയക്കൽ യജ്ഞം പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ. പി.കെ.സദാനന്ദൻ അധ്യക്ഷത വഹിച്ചു.പാണ്ടങ്കരി ബ്രാഞ്ച് ഓഫിസിൽ നടന്ന ചടങ്ങ് ചീഫ് കോർഡിനേറ്റർ ഡോ.ജോൺസൺ വി. ഇടിക്കുള ഉദ്ഘാടനം ചെയ്തു.ബാബു വേണാട് ആദ്യ കത്തയയ്ക്കൽ നിർവഹിച്ചു. നാളെ (തിങ്കൾ) രാവിലെ 8ന് ചെക്കിടിക്കാട് ബ്രാഞ്ച് പോസ്റ്റ് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.
കാലപ്പഴക്കത്താലും വെള്ളപ്പൊക്കത്താലും നശിച്ചു പോയ എടത്വായിലെ പഴയ പോസ്റ്റോഫീസ് കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ശ്രമഫലമായി തുക അനുവദിച്ചെങ്കിലും നിർമ്മാണം ഇതു വരെ ആരംഭിച്ചിട്ടില്ല.നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ
പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.അതിന് തുടർച്ചയായി ആണ് കത്ത് അയയ്ക്കൽ യജ്ഞത്തിന് തപാൽ ദിനത്തിൽ തുടക്കമിട്ടത്.പോസ്റ്റ് ഓഫീസിന്റെ താൽക്കാലിക പ്രവർത്തനം കഴിഞ്ഞ 4 വർഷത്തിലേറെയായി ബി.എസ്.എൻ. എൽ കെട്ടിടത്തിന്റെ മുറിയിലാണ്.പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്.എടത്വാ സബ്പോസ്റ്റ് ഓഫീസിന് കീഴിൽ പാണ്ടങ്കരി , ചങ്ങങ്കരി, തായങ്കരി, ചെക്കിട്ടിക്കാട് എന്നീ 4 ബ്രാഞ്ച് പോസ്റ്റോഫീസുകൾ പ്രവർത്തിക്കുന്നുണ്ട്