കൊച്ചി : ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ വിജിലൻസ് കേസില്‍ കേസില്‍ സമഗ്ര അന്വേഷണം തുടങ്ങി വിജിലന്‍സ്. കൂടുതല്‍ ഇഡി കേസുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് വിജിലൻസിന്റെ സംശയം.ഇഡി സമനൻസ് അയച്ച പത്തിലേറെ ആളുകളില്‍ നിന്ന് സംഘം പണം വാങ്ങിയെന്നാണ് നിഗമനം. വിജിലൻസിന് സംശയമുള്ള സമൻസ് ഇഡി ഓഫീസില്‍ നിന്ന് അയച്ചത് ഇമെയില്‍ വഴി. കത്ത് വഴി സമൻസുകള്‍ എന്തുകൊണ്ടാണ് അയക്കാത്തതെന്ന് വിജിലൻസ് പരിശോധിക്കും. ഇഡി ഉദ്യോഗസ്ഥനും ഇടനിലക്കാരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിച്ചത് രജ്ഞിത്താണെന്നും വിജിലൻസ് വ്യക്തമാക്കുന്നു. കൈക്കൂലി പണത്തിന്റെ 60 ശതമാനം ഇഡി ഉദ്യോഗസ്ഥൻ തന്നെ എടുത്തിരുന്നുവെന്ന് വില്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേ സമയം തെളിവില്ലാതാക്കാൻ കൈക്കൂലി ഇടപാടുകള്‍ക്കായുള്ള ആശയ വിനിമയം രഞ്ജിത്ത് നടത്തിയത് രഹസ്യ ആപ്പ് വഴിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഈ ആശയവിനിമയങ്ങള്‍ വീണ്ടെടുക്കുന്നത് കേസില്‍ നിർണായകമാകും. ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്തിന്റെ ഫോണില്‍ നിർണായക വിവരങ്ങള്‍ ഉണ്ടെന്ന് സൂചനയുമുണ്ട്. ഇഡിയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി രജ്ഞിത്തിന് അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചിട്ടുണ്ടോ എന്നും വിജിലൻസ് സംശയിക്കുന്നുണ്ട്. രഞ്ജിത്തിന്റെ ഫോണ്‍ കോടതിയുടെ അനുമതിയോടെ പരിശോധനക്ക് അയക്കും.