കുറിച്ചിത്താനം: ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂ തൃക്കോവിൽ ക്ഷേത്രത്തിലെ ഏകാദശി ഉൽസവം ഡിസംബർ 5 ന് കൊടിയേറി ഡിസംബർ 12ന് മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ക്ഷേത്രത്തിലെ തീർത്ഥ കുളത്തിൽ നടത്തുന്ന തിരുവാറാട്ടോടുകൂടി സമാപിക്കും.കൊടിയേറ്റ് ദിവസമായ ഡിസംബർ 5 വ്യാഴീ രാവിലെ 9 മണിക്ക് കർണാടക സംഗീത കുലപതി ശ്രീ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ കലാപരിപാടികളുടെയും സംഗീതോത്സവത്തിന്റെയും ഉദ്ഘാടനം നിർവ്വഹിക്കും.രണ്ടാം ഉത്സവ ദിനമായ ഡിസംബർ 6 വെള്ളിയാഴ്ച മുതൽ ഏഴാം ഉത്സവ ദിനമായ ഡിസംബർ 11 ബുധനാഴ്ച വരെ ഉച്ചയ്ക്ക് 12 മണിക്ക് ഉത്സവ ബലിദർശനം. വൈകിട്ട് ദീപാരാധന , ചുറ്റുവിളക്ക് എന്നിവ നടക്കും.
തിരുവുത്സവ ദിനങ്ങളിൽ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ സംഗീത നൃത്ത വാദ്യ കലാകാരന്മാർ നേതൃത്വം നൽകുന്ന വിവിധ പരിപാടികൾ അരങ്ങേറുന്നതാണ്
ഡിസംബർ 5 രാവിലെ 9 മുതൽ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിന്റെ സംഗീത സദസ്സ്. തുടർന്നു വൈകിട്ട് ആറുമണിവരെ പൂത്തൃക്കോവിൽ ഏകാദശി സംഗീതോത്സവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 10 ചൊവ്വാഴ്ച വൈകിട്ട് 8.15ന് പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ധൻ കാസർഗോഡ് പവി കൃഷ്ണയുടെ നേതൃത്വത്തിൽ കേരളത്തിലെ മുൻനിര കലാകാരന്മാർ അണിനിരക്കുന്ന പുല്ലാംകുഴൽ ഫ്യൂഷൻ മ്യൂസിക് – ഹരിമുരളീരവം.
ഏകാദശി വിളക്ക് ദിവസമായ ഡിസംബർ 11 ബുധനാഴ്ച വൈകിട്ട് 8 15ന് സുപ്രസിദ്ധ തായമ്പക വിദ്വാൻ ശ്രീ മട്ടന്നൂർ ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തായമ്പക. രാവിലെ 8 30ന് തിമില വാദ്യ കലാ കൗസ്തഭം ശ്രീ വൈക്കം ചന്ദ്രൻ മാരാരുടെ നേതൃത്വത്തിൽ 50ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന മേജർ സെറ്റ് പഞ്ചവാദ്യം .
രാവിലെ 11 മണിക്ക് ശ്രീ തിരുമറയൂർ ഗിരിജൻ മാരാരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളം .
12 30ന് മഹാ ഏകാദശി ഊട്ട്
വൈകിട്ട് അഞ്ച് മുതൽ എട്ടുവരെ മേള ചക്രവർത്തി പത്മശ്രീ പെരുവനം കുട്ടൻമാരാർനയിക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളം. ആറാട്ടു ദിനമായ ഡിസംബർ 12ന് രാത്രി ഒമ്പതിന് ആറാട്ട് എതിരേല്പിനോടനുബന്ധിച്ച് പഞ്ചവാദ്യ, ദേശവിളക്ക് തുടർന്ന് ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ ആൽത്തറമേളം .
9 30ന് വലിയ കാണിക്ക, പറ വയ്പ്പ് ,ആറാട്ട് വിളക്ക്.
ഡിസംബർ ഒന്നുമുതൽ ദശാവതാരം ചന്ദനം ചാർത്ത്, ദീപാരാധന ചുറ്റുവിളക്ക് എന്നിവയും ഡിസംബർ 6 മുതൽ 10 വരെ ഉത്സവബലിയും ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 5 മുതൽ 11 വരെ പ്രഭാതഭക്ഷണം, പ്രസാദ ഊട്ട്, രാത്രി കഞ്ഞി വഴിപാട് എന്നിവയും ഉണ്ടായിരിക്കുന്നതാണന്ന് ഉത്സവ ആഘോഷ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. ദേവസ്വം പ്രസിഡൻറ് എൻ രാമൻ നമ്പൂതിരി പുതുമന ,ഉത്സവ കമ്മിറ്റി പ്രസിഡൻറ് എ റ്റി ഷാജി ആനശ്ശേരി ,ദേവസ്വം മാനേജർ പി പി കേശവൻ നമ്പൂതിരി, മാതൃസമിതി പ്രസിഡൻറ് ശോഭന തെക്കേ പാറേകണ്ടത്തിൽ, ദേവസ്വം അഡ്മിനിസ്‌ട്രേർ എ.റ്റി പ്രദീപ് , സെക്രട്ടറി ഷൈജു താഴത്തേടത്ത്,
വൈസ് പ്രസിഡൻറ് അനിൽ പണിക്കർ, ട്രഷറർ ജയപ്രകാശ് കിഴക്കേചെമ്മല, പബ്ലിസിറ്റി കൺവീനർ അജിത് കുമാർ ലക്ഷ്മി വിലാസം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.