കൊച്ചി : ഇടപ്പള്ളിയിലെ ഹോട്ടലില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയിലായി. സംഭവത്തില്‍ തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ ജെസില്‍ ജലീലിനെ (36)യാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടലില്‍ രണ്ടു ദിവസം മുൻപാണു പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ലിൻസി മരിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു തെളിഞ്ഞു. ഇരുവരും ഒരുമിച്ചു താമസിക്കുകയായിരുന്നു. ഇവരുടെ വിദേശയാത്ര, കടബാധ്യതകള്‍ എന്നിവ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ ലിൻസിയുടെ മുഖത്ത് അടിച്ചു. അടിയേറ്റ് താഴെവീണ യുവതിയെ ഇയാള്‍ ചവിട്ടി അവശനിലയിലാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മര്‍ദനത്തില്‍ ബോധരഹിതയായിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിക്കാൻ ഇയാള്‍ തയ്യാറായില്ല. പകരം വീട്ടുകാരെ ഫോണില്‍ വിളിച്ചു കുളിമുറിയില്‍ വീണു ബോധംനഷ്ടപ്പെട്ടതായി പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ വന്നു ആശുപത്രിയിലേക്കു കൊണ്ടുപോവും വഴിയായിരുന്നു മരണം. തലയ്ക്കേറ്റ ക്ഷതമാണു മരണകാരണം.