വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണം : മന്ത്രി വീണാ ജോര്‍ജ്

അടൂര്‍ :
വിദ്യാലയങ്ങള്‍ ജീവിത മൂല്യങ്ങളും നല്ല ശീലങ്ങളും പകര്‍ന്നു നല്‍കുന്ന ഇടങ്ങളാകണമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രക്ഷിതാക്കളും അധ്യാപകരും കുട്ടികളുടെ സുഹൃത്തുക്കളായി മാറാണം. അവര്‍ക്ക് പേടി കൂടാതെ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്നവരാകണം.

Advertisements

വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഈ വര്‍ഷം മുതല്‍ ആരോഗ്യ വകുപ്പ് സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. ഹെല്‍ത്ത് ക്ലബുകള്‍ രൂപീകരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ആവശ്യത്തിന് ലഭ്യമാക്കും. നല്ല ശീലങ്ങള്‍ വിദ്യാലയത്തില്‍ നിന്നും വീട്ടിലേയ്ക്ക് എന്നത് ആഗോളതലത്തില്‍ തന്നെ അംഗീകരിച്ച ആശയമാണ്. കുട്ടികളെ ആരോഗ്യത്തിന്റെ അംബാസിഡര്‍മാരായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുട്ടികള്‍ക്ക് കണ്ടും കേട്ടും പഠിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച നാടാണ് കേരളമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസം സാധ്യമാക്കി, 54,000 ക്ലാസ് മുറികള്‍ ഹൈടെക് ആക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ തുളസീധരന്‍ പിള്ള, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, വൈസ് പ്രസിഡന്റ് എം മനു, ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ അംഗം ശ്രീനാദേവി കുഞ്ഞമ്മ, വിദ്യാഭ്യാസ വകുപ്പ് ചെങ്ങന്നൂര്‍ മേഖല ഡയറക്ടര്‍ വി കെ അശോക് കുമാര്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ ബി ആര്‍ അനില, വിദ്യാകിരണം ജില്ലാ കോ-ഓഡിനേറ്റര്‍ ലെജു പി തോമസ്, ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ടി എം ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും നോക്കിക്കാണുകയും കുട്ടികളുമായി വിശേഷം പങ്കുവയ്ക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.