വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായുള്ള സഹകരണത്തിന് ഫിന്‍ലന്റ് അംബാസിഡര്‍ അടങ്ങുന്ന വിദഗ്ദ സംഘം മുഖ്യമന്ത്രി,പൊതുവിദ്യാഭ്യാസവും-തൊഴിലും വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, വിവിധ ഏജന്‍സികളുടെ തലവന്മാര് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഡിസംബര്‍ 5 മുതല്‍ 8 വരെ നീണ്ടുനിന്ന ചര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ മേഖലയിലെ ആറ് ഇനങ്ങളെ സംബന്ധിച്ച് വിശദമായ അവലോകനം നടത്തുകയുണ്ടായി. അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗണിത-ശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും നിലവിലെ രീതിശാസ്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു. മേല്‍ പരാമര്‍ശിച്ച ആറ് മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് അടിസ്ഥാനമായ പ്രവര്‍ത്തന പദ്ധതിയ്ക്കായി വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഗണിത-ശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ മേഖലകളില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ധാരണയായി.