വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം: കെ എം വർഗീസ്

ഏറ്റുമാനൂർ : വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണമെന്നും ശാസ്ത്ര സാങ്കേതിക പുരോഗതികൾക്കൊപ്പം മനുഷ്യനും സമൂഹവും മുന്നേറുവാൻ വിദ്യാഭ്യാസം ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും സോഷ്യൽ ജസ്റ്റിസ് ഫോറംസംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്.ഫോറം ഏറ്റുമാനൂർ ടൗൺ യൂ പി സ്കൂൾ ഹാളിൽ വച്ച്സംഘടിപ്പിച്ച നമ്മുടെ വിദ്യാലയം,നന്മയുടെ ലോകം സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

ട്രഷറർ ഹേമ ആർ നായർ അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം നഗരസഭാ ചെയർപേഴ്സൻ ലൗലി ജോർജും കുഞ്ഞിളം കയ്യിൽ സമ്മാനം ജില്ലാ പ്രസിഡന്റ്‌ രാജൻ കെ നായരും ഉദ്ഘാടനം ചെയ്തു.മാതാ-പിതാക്കന്മാരെ മാധ്യമപ്രവർത്തകൻ കെ എം അനൂപും അധ്യാപകരെ സ്കൂൾ മാനേജർ ഫാദർ ജോസ് കടവിൽ ചിറയിലും വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ ജില്ലാ വൈസ് പ്രസിഡന്റ്‌ ബ്ലസ്സൻ ജോസഫും ആദരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യ മാധ്യമ പ്രവർത്തകൻ അരുൺ നീണ്ടൂരിന് മികവിനുള്ള ആദരവും നൽകി.വി എസ് വിശ്വനാഥൻ,റ്റി വൈ ജോയി,സാബു കെ പി , ജിൻസി എലിസബത്ത്, പ്രിയമോൾ എ.,ജയകുമാർ പി,ക്ലമെന്റ് എം എം തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി കെ ബിജുമോൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ബിജു ജോൺ കൃതജ്ഞതയും രേഖപ്പെടുത്തും.

Hot Topics

Related Articles