ഫോട്ടോ : കുറിച്ചി കെ.എൻ.എം. പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ബി.ഐ.യുടെ സഹകരണത്തോടെ ആരംഭിച്ച ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യുന്നു. ലൈബ്രറി പ്രസിഡൻ്റ് ടി.എസ് സലിം, സെക്രട്ടറി എൻ.ഡി.ബാലകൃഷ്ണൻ, ഡോ. മാത്യു കുര്യൻ, ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ മിനി സൂസൻ വർഗീസ്, എ.വി.എച്ച് എസ്. എസ് ഹെഡ്മിസ്ട്രസ് എസ്.ടി. ബിന്ദു , കുമാരി സാനിയ, പി.പി. മോഹനൻ, പി.ആർ ബാലകൃഷ്ണപിള്ള, സുരേന്ദ്രൻ സുരഭി കെ.എൽ.ലളിതമ്മ എന്നിവർ സമീപം
കുറിച്ചി: വിദ്യാഭ്യാസത്തിലൂടെനമ്മുടെ തൊഴിൽ ചെയ്യാനുള്ള സംസ്ക്കാരം വർദ്ധിപ്പിക്കണമെന്ന് അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിച്ചി കെ.എൻ.എം. പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ നടത്തിയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് നേടുന്നതിലൂടെഏതു തൊഴിലും ചെയ്യാനുള്ള മനസ്സിൻ്റെഉടമകളാവുകയെന്നതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറി പ്രസിഡണ്ട് ടി.എസ്. സലിം അധ്യക്ഷനായിരുന്നു.
കോട്ടയം ജില്ലാ ഗ്രാമീണ തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ മിനി സൂസൻ വർഗീസ് പരിശീലന പരിപാടിയുടെ വിശദീകരണം നടത്തി. ആശംസകൾ നേർന്നുകൊണ്ട് ഡോ. മാത്യു കുര്യൻ, എൻ.ഡി. ബാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് എൻ.ഡി.ബിന്ദു, സുരേന്ദ്രൻ സുരഭി , പി.പി. ‘ മോഹനൻ , പി.ആർ. ബാലകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.