നൂതന ഫയലിംഗ് രീതികൾ കോടതികളിൽ അടിച്ചേൽപ്പിക്കരുത് : ഭാരതീയ അഭിഭാഷക പരിഷത്ത്

ഏറ്റുമാനൂർ : കോടതി കളിൽ നടപ്പാക്കുന്ന നൂതന ഫയലിംഗ് രീതികൾ വേണ്ടത്ര പഠനങ്ങൾക്ക് ശേഷവും, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതിന് ശേഷവും നടപ്പിലാക്കണമെന്നും, നിർബ്ബന്ധിച്ച് അടിച്ചേൽപ്പിക്കൽ ആവരുതെന്നും അഡ്വ. ജോഷി ചീപ്പുങ്കൽ അഭിപ്രായപ്പെട്ടു.

Advertisements

അഭിഭാഷക പരിഷത്ത് ഏറ്റുമാനൂർ യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം..


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഡ്വ. രാജേഷ് സി. മോഹൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഭിഭാഷക പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജോഷി ചീപ്പുങ്കൽ ഉദ്ഘാടനം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സമിതിയംഗം അഡ്വ.സി. പ്രവീൺ കുമാർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി അഡ്വ. രാജേഷ് സി മോഹൻ (പ്രസിഡൻ്റ്) , അഡ്വ. ലത പി നായർ (സെക്രട്ടറി) , അഡ്വ. കെ.ബി. കുഞ്ഞുമോൻ (ട്രഷറർ ) അഡ്വ. എ.കെ. പുഷ്പകുമാരി ( ജോയിന്റ് സെക്രട്ടറി ), അഡ്വ. സരിത ഹരി, അഡ്വ. മനോജ്‌ കുമാർ, അഡ്വ. ലേഖ, അഡ്വ. ജയചന്ദ്രൻ എന്നിവരെ സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

ഏറ്റുമാനൂർ ക്ഷേത്രത്തിന് തെക്ക് വശത്തുള്ള എൻ എസ് എസ് കരയോഗം ഹാളിൽ ഈ മാസം 23 ന് ഉച്ചയ്ക്ക് നടക്കുന്ന ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനത്തിൻ്റെ വിജയത്തിനായി ഇരുപത്തൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. ഏറ്റുമാനൂരിലെ എല്ലാ അഭിഭാഷകരെയും ക്ഷണിക്കുവാനും സാന്നിധ്യം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു.

Hot Topics

Related Articles