കൊല്ലം : തെന്മലയിൽ കഴിഞ്ഞ ദിവസം ഒരു കുഞ്ഞിന്റെ പേരിടീൽ ചടങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായിരുന്നു. പിതാവ് കുഞ്ഞിന്റെ ചെവിയിൽ പേര് വിളിക്കുമ്പോൾ ആ പേര് ഇഷ്ടപ്പെടാതെ മാതാവ് കുഞ്ഞിനെ തട്ടിപ്പറിച്ച് വാങ്ങുകയും മറ്റൊരു പേര് വിളിക്കുന്നതും ആയിരുന്നു വീഡിയോ. തുടർന്ന് വലിയ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ഞിന്റെ മാതാവിന്റെ അമ്മ.
മകളെ വിവാഹം ചെയ്ത് വിട്ടിട്ട് ഒരു വർഷം പോലും ആയില്ല. ഭർതൃ ഗൃഹത്തിൽ വലിയ ബുദ്ധിമുട്ടും വിഷമങ്ങളുമാണ് മകൾ അനുഭവിച്ചത്. മുൻ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീൽ ചടങ്ങിന് പിതാവ് കുഞ്ഞിന്റെ ചെവിയിൽ വിളിച്ചത്. പിതാവിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാൾ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകർത്തിയത്. ഇതിൽ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകൾ പച്ചവെള്ളം പോലും കുടിക്കാൻ കൂട്ടാക്കുന്നില്ലെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതൽ ആരംഭിച്ചതാണ് ഭർത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭർത്താവും കൂടെ തുടങ്ങിയ പീഡനം.
തന്റെ ഭർത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളർത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവൾക്കുള്ളത്. ബ്രോക്കറാണ് മകൾക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാൻ വന്നപ്പോൾ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വർണമോ പണമോ ഒന്നും വേണ്ട എന്ന് അവർ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയിൽ കെട്ടിച്ചയച്ചു.
സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോൾ മുതലുള്ള പീഡനമാണ് മകൾ അനുഭവിക്കുന്നത്. മകൾ വെയ്ക്കുന്ന കറികൾ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭർത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകൾ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭർത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കുഞ്ഞിനെ കിട്ടാതിരിക്കാൻ മകൾ ഗർഭിണിയായിരിക്കെ പല വഴിയിൽ കൂടി ഓ്ട്ടോയിലിരുത്തി ഭർത്താവ് കൊണ്ടുപോയെന്നും യുവതിയുടെ അമ്മ പറയുന്നു.