അമേരിക്ക: 8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 17ആം വയസില്‍ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട യുവാവ് ഇത്രയും കാലം അമ്മയ്ക്കൊപ്പം തന്നെ ജീവിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തല്‍. ഇത്രയും കാലം അമ്മ തന്നെ ലൈംഗിമ അടിമയാക്കി വച്ചിരിക്കുകയായിരുന്നു എന്ന് അമേരിക്കയിലെ ടെക്സസ് സ്വദേശിയായ റൂഡി ഫാരിയാസ് എന്ന യുവാവ് ഒരു ആക്ടിവിസ്റ്റിനോട് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് ഒരു ക്രിസ്ത്യന്‍ പള്ളിയുടെ സമീപത്തുവച്ചാണ് ഇയാളെ കണ്ടുകിട്ടിയത്.
റിപ്പോര്‍ട്ട് പ്രകാരം റൂഡിയുടെ അമ്മ ജാനീ സന്റാന, യുവാവിനെ ലൈംഗിക അടിമയാക്കി വച്ചിരിക്കുകയായിരുന്നു എന്ന് ആക്ടിവിസ്റ്റ് ക്വാനലിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാനീ റൂഡിയോട് തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറയുമായിരുന്നു. തന്നോടൊപ്പം കിടക്ക പങ്കിടാന്‍ അവര്‍ യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. പൊലീസിനോട് പറഞ്ഞാല്‍ റൂഡി കുഴപ്പത്തിലാവുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. അടിമയെപ്പോലെ ജീവിച്ച് മടുത്തപ്പോള്‍ രക്ഷപ്പെടുകയായിരുന്നു എന്ന് യുവാവ് പറഞ്ഞതായും റിപ്പോര്‍ട്ട്. മൂവരെയും പൊലീസ് ചോദ്യം ചെയ്തെന്നാണ് വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015ലാണ് ഫാരിയാസിനെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസില്‍ പരാതിപ്പെടുന്നത്. രണ്ട് വളര്‍ത്തുനായ്ക്കളെയുമായി ഫാരിയാസ് നടക്കാനിറങ്ങിയെന്നും മൂവരെയും കാണാതായെന്നുമായിരുന്നു പരാതി. നായ്ക്കളെ പിന്നീട് കണ്ടെത്തിയെങ്കിലും ഫാരിയാസിനെ കിട്ടിയിരുന്നില്ല. ആക്ടിവിസ്റ്റിന്റെ വെളിപ്പെടുത്തലുകള്‍ പൂര്‍ണമായി ശരിയല്ലെന്ന് പൊലീസ് അറിയിച്ചതായി ദി ഇന്‍ഡിപെന്‍ഡന്റും ന്യൂ യോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്യുന്നു.