കോട്ടയം : ലോകാരോഗ്യ സംഘടനയുടെ “ഏകാരോഗ്യം ” പദ്ധതിയുടെ ഭാഗമായി കിടങ്ങൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടല്ലൂർ സാമൂഹിക ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തമിഴ് വിശ്വബ്രാഹ്മണ സംഘടനാഹാളിൽ “ഏകാരോഗ്യം ” കമ്മ്യൂണിറ്റി വോളന്റിയർമാർക്കുള്ള അർദ്ധദിന പരിശീലനം നടത്തി.വാർഡ് മെമ്പർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.ജന്തുജന്യ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ഫലപ്രദമായി പ്രതിരോധിക്കാനും പൊതുജനാരോഗ്യത്തെ കുറച്ചും നിർദ്ദേശങ്ങൾ നൽകി വാർഡ് മെമ്പർ ദീപാ സുരേഷ് .കൂടല്ലൂർ ജെ പി എച്ച് എ സിസ്റ്റർ വിജി ആരോഗ്യനിർദ്ധേശങ്ങൾ നൽകി. എം എൽ എസ് പി വട്ടുകുളങ്ങര സിസ്റ്റർ ശാരി , എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Advertisements