എറണാകുളം അങ്കമാലി അതിരൂപത വിഷയം; വിമത വിഭാഗവുമായി ചർച്ച നടത്താൻ മാർ ജോസഫ് പാംപ്ലാനി; പൊലീസ് പുറത്താക്കിയ 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റും 

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും. പൊലീസ് ബലംപ്രയോഗിച്ച്  പുറത്താക്കി 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടർ വിളിച്ച ചർച്ചയിൽ ധാരണയായി. ചർച്ചകളിൽ പ്രതീക്ഷയെന്ന് വിമത വിഭാഗം വ്യക്തമാക്കി.

Advertisements

അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും മെത്രാപ്പൊലീത്തൻ വികാരിയായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഇന്ന് അതിരൂപതയിലെത്തി. തുറന്ന മനസോടെയുള്ള ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ ഏകീകൃത കുർബാന എന്ന സിനഡ് തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചത്. അതിരൂപതാ ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles