പത്തനംതിട്ട: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടിൽ കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു.
മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പൊലീസ് നായകളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തുന്നത്. 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ നായ്ക്കള്‍ക്ക് കഴിയും.
നായകള്‍ അസ്വാഭാവികമായ രീതിയില്‍ മണംപിടിച്ച് നിന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ഈ ഭാഗത്ത് കുഴിക്കാനാണ് നീക്കം. നിലവില്‍ മൂന്ന് സ്ഥലങ്ങളാണ് ഇത്തരത്തില്‍ അടയാളപ്പെടുത്തിവെച്ചിട്ടുളളത്. ഈ സ്ഥലങ്ങളില്‍ അസ്വാഭാവികമായ രീതിയില്‍ ചെടികൾ നട്ടുവളര്‍ത്തിയിട്ടുണ്ട്. നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കൂടിയാലോചന നടത്തുകയാണ്.
കുഴിയെടുക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം ഇലന്തൂരിൽ ഭഗവത് സിംഗിന്റെ വീട്ടിൽ സ്ത്രീയുടെ രൂപമുള്ള ഡമ്മി എത്തിച്ച് പരീക്ഷണം നടത്തുന്നു. കൊലപാതകം പുനരാവിഷ്കരിക്കുവാൻ വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്.