പാലക്കാട് : എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകം.ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊലപാതകത്തിന്റെ തുടര്‍ച്ചയാകാമെന്ന് മലമ്പുഴ എംഎല്‍എ എ പ്രഭാകരന്‍.
വിഷു ദിനത്തിലെ കൊലപാതകം തികച്ചും ദാരുണമാണ്. കൊലപാതകം തൊഴിലായി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും എംഎല്‍എ പ്രതികരിച്ചു.
‘കൊലപാതകം തികച്ചും ദാരുണമാണ്. പള്ളിയില്‍ നിന്നും നിസ്‌കരിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം. നാട്ടില്‍ വിഷുവും ഈസ്റ്ററും ആഘോഷിക്കുന്ന ഘട്ടത്തിലും കൊലപാതകം തൊഴിലായി സ്വീകരിച്ചവരാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. സമാധാന ജീവിതത്തെ തല്ലികെടുത്തുകയെന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായിരിക്കാം. കാരണം എലപ്പുള്ളിയിലെ ചിലര്‍ അതില്‍ പ്രതിയായിട്ടുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഒരു ചായക്കട നടത്തുന്നയാളാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ തട്ടുകയെന്ന സമീപനം സ്വീകരിക്കുന്ന കുറേ ആളുകളുണ്ട്. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്ന സംസ്‌കാരത്തില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് വരണം.
പകയും കൊണ്ട് നടക്കുന്നവരാണ് പിന്നില്‍. ഇതൊക്കെ അവസാനിപ്പിക്കണം. ഇയാള്‍ പള്ളിയില്‍ നിന്നും ഇറങ്ങി വരുന്ന സമയത്ത് പ്രതികള്‍ കാറില്‍ വരികയും ഇടിച്ചിട്ട് വെട്ടികയുമായിരുന്നുവെന്നാണ് എനിക്ക് കിട്ടുന്ന വിവരം.’