എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് ; ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ; കൊലക്കുറ്റം ചുമത്തിയത് റെയിൽവേ പോലീസ്

കോഴിക്കോഴ്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയില്‍വേ പൊലീസ് സമര്‍പ്പിച്ച എഫ്‌ഐആറിലാണ് 302 ഐപിസി സെക്ഷന്‍ ചേര്‍ത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അതിനിടെ, ഷാറൂഖ് സെയ്ഫിയെ ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു. പ്രതി ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് നടപടി പൂര്‍ത്തിയാക്കിയത്. ഇയാള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കല്‍ ബോ‍ര്‍ഡിന്റെ വിലയിരുത്തല്‍.

Advertisements

ഇന്ന് രാവിലെ പ്രതിയെ കോടതിയിലെത്തിക്കുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീട് കോഴിക്കോട് സിജെഎം ഒന്നാം കോടതി മജിസ്ട്രേറ്റ് മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ഇന്നലെ മുതല്‍ ഇവിടെ ചികിത്സയിലാണ് ഷാറൂഖ് സെയ്ഫി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. പ്രതിക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണറടക്കമുള്ള പൊലീസുകാ‍ര്‍ മെഡിക്കല്‍ കോളജിലുണ്ടായിരുന്നു. 25-ാം വാ‍ര്‍ഡിലെ സെല്ലിലാണ് പൊലീസ് കാവലില്‍ പ്രതി ചികിത്സയില്‍ കഴിയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്നലെ കരള്‍ സംബന്ധമായ അസുഖം കണ്ടതിനെത്തുടര്‍ന്നാണ് പരിശോധനക്കെത്തിച്ച ഷാറുഖിനെ അഡ്മിറ്റ് ചെയ്തത്. ബിലിറൂബിന്‍ അടക്കമുള്ള പരിശോധനകളില്‍ അസ്വാഭാവികമായ കൗണ്ട് ഉണ്ടായിരുന്നുവെങ്കിലും ഇന്ന് സ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കൈയില്‍ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഉത് ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ പറ്റിയതാണെന്നാണ് വിലയിരുത്തല്‍. മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടിസ്കാന്‍, എക്സ്റേ പരിശോധനകളിലും കുഴപ്പമില്ല. 

ഉമിനീരും തൊലിയും മറ്റും രാസപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ, അതീവ സുരക്ഷയിലിരുക്കുന്ന പ്രതിയെ ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയുടെ ഒരു മാധ്യമപ്രവര്‍ത്തകന് കാണാനും ദൃശ്യങ്ങളെടുക്കാനും അവസരം നല്‍കിയത് വിവാദമായിട്ടുണ്ട്. ഇയാളെ വൈദ്യപരിശോധനനടക്കുന്ന സ്ഥലത്തും സെല്ലിലും സുരക്ഷാചട്ടങ്ങള്‍ ലംഘിച്ച്‌ പ്രവേശിക്കാന്‍ അനുവദിച്ചു. ചട്ടലംഘനത്തെക്കുറിച്ച്‌ ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച്‌ ചോദിച്ചെങ്കിലും പ്രതികരിച്ചില്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.