ഇല്ലിക്കല്‍കല്ല്-ഇലവീഴാപൂഞ്ചിറ പോകാം : കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാം : വിഷു പാക്കേജ് ഒരുങ്ങുന്നു

കൊച്ചി : വേനലവധി യാത്രകളുടെ കൂടി മാസമാണ്. കാടും മേടും പുഴയും കായലുമൊക്കെ കണ്ട് അടിച്ച്‌ പൊളിക്കാനുള്ള ദിനങ്ങള്‍. ഈ വേനലവധി കളറാക്കാൻ മികച്ച ട്രാവല്‍ പാക്കേജുകളാണ് കെ എസ് ആർ ടി സിയുടെ എറണാകുളം ബഡ്ജറ്റ് സെല്‍ ഒരുക്കിയിരിക്കുന്നത്.ഏതൊക്കെയാണ് പാക്കേജുകളെന്നും എത്ര ചെലവ് വരുമെന്നുമൊക്കെയുള്ള വിശേഷങ്ങള്‍ വിശദമായി അറിയാം

Advertisements

ഇല്ലിക്കല്‍കല്ല്-ഇലവീഴാപൂഞ്ചിറ യാത്ര


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാഹസികതയും ട്രെക്കിംഗുമെല്ലാം ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഏപ്രില്‍ 5 ന് പുറപ്പെടുന്ന ഈ ഇല്ലിക്കല്‍കല്ല്-ഇലവീഴാപൂഞ്ചിറ യാത്ര തിരഞ്ഞെടുക്കാം. കോട്ടയം ജില്ലയിലെ മനോഹരമായ ഇലവീഴാപൂഞ്ചിറയില്‍ മഴക്കാലത്താണ് കൂടുതല്‍ പേരും എത്താറുള്ളത്. കാരണം ആ നേരം ഇവിടുത്തെ പ്രകൃതിക്ക് മറ്റൊരു ദൃശ്യ ഭംഗിയാണ്. ഈരാറ്റുപേട്ടയ്ക്ക് അടുത്താണ് ഇല്ലിക്കല്‍കല്ല്. ഏകദേശം 4000 അടി ഉയരത്തില്‍ മൂന്നു പാറക്കൂട്ടങ്ങള്‍ ചേർന്നുള്ളതാണ് ഈ പ്രദേശം. ഒരുദിവസത്തെ ഈ പാക്കേജിന് 560 രൂപയാണ് ചെലവ് വരുന്നത്.

നെല്ലിയാമ്ബതിയിലേക്ക്

പാലക്കാട് ചുട്ടുപൊള്ളുകയാണ്. എന്നാല്‍ ഈ സമയത്തും തണുപ്പും കുളിരും ആസ്വദിക്കാൻ ഇവിടെ മികച്ചൊരു സ്ഥലമുണ്ട്, മറ്റൊന്നുമല്ല, നെല്ലിയാമ്ബതി. കേരളത്തിലെ ചൂടില്‍ നിന്നും രക്ഷതേടി ഊട്ടിയിലേക്കൊക്കെ പോകൻ പ്ലാൻ ഇടുന്നവർ ഇങ്ങോട്ടേക്ക് ധൈര്യമായി വിട്ടോളൂ. പാവങ്ങളുടെ ഊട്ടി എന്ന പേര് കൂടി ഉണ്ട് ഈ സ്ഥലത്തിന്. സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്റർ ഉയരത്തിലാണ് ഈ മലനിരകളുടെ കിടപ്പ്. തണുപ്പ് മാത്രമല്ല, മലമുഴക്കി വേഴാമ്ബലിനെയടക്കം കണ്ട് മടങ്ങാം. രണ്ട് ദിവസത്തെ ഈ പാക്കേജിന് 3740 രൂപയാണ് ചെലവ് വരുന്നത്. യാത്രയും ഭക്ഷണവും താമസവും എല്ലാം ഇതില്‍ ഉള്‍പ്പെടും. ഏപ്രില്‍ 5 നാണ് യാത്ര പുറപ്പെടുന്നത്.

മാമലകണ്ടം യാത്ര

നാല് ഭാഗങ്ങളും വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് മാമലക്കണ്ടം. ബൈക്കിലാണ് ഇവിടേക്ക് കൂടുതലായും ആളുകള്‍ എത്താറുള്ളത്. ഇവിടുത്തെ മലനിരകളും സ്കൂളും വെള്ളച്ചാട്ടവുമെല്ലാമാണ് പ്രധാന കാഴ്ചകള്‍. ഒരു ദിവസത്തെ പാക്കേജ് ഭക്ഷണമടക്കം 830 രൂപയാണ് ചിലവ് വരുന്നത്.

വിഷു വരെയുള്ള മറ്റ് ചില പാക്കേജുകള്‍ കൂടി നോക്കാം
മറയൂർ- കാന്തല്ലൂർ യാത്ര. 1410 രൂപയാണ് പാക്കേജ്. ഭക്ഷണവും ജീപ്പ് സഫാരിയും ഉള്‍പ്പെടെയാണിത്.
അഞ്ചുരുളി രാമക്കല്‍മേട് .13 നാണ് യാത്ര. പാക്കേജ് ചെലവ് 670 രൂപയാണ്. ഏകദിന പാക്കേജ് ആണിത്.
13 ന് തന്നെയുള്ള മറ്റൊരു പാക്കേജ് വാഗമണിലേക്കാണ്. പരുന്തും പാറ കൂടി കണ്ടിട്ടാകും മടക്കം. 760 രൂപയാണ് ഈ ഏകദിന പാക്കേജിന് വരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9496800024, 9961042804 , 8289905075

Hot Topics

Related Articles