കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യതനാക്കി : നടപടി സി പി എം പരാതിയെ തുടർന്ന്

കടുത്തുരുത്തി: ഗ്രാമപഞ്ചായത്ത് അംഗത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യതനാക്കി. മുളക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് (വടുകുന്നപ്പുഴ) ബി.ജെ.പി. അംഗം വടുകുന്നപ്പുഴ മരോട്ടിക്കൽ അജിത് കുമാറിനെതിരെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത പ്രഖ്യാപിച്ചത്. പഞ്ചായത്ത് രാജ് ആക്ട് 35 (1) ലംഘനമാണ് അജികുമാർ നടത്തിയതെന്ന് ഇലക്ഷൻ കമ്മീഷൻ കണ്ടെത്തി. ഈ മാസം 5 നാണ് വിധി പ്രഖ്യാപിച്ചത്.

Advertisements

ഇതോടെ ഇനിമുതൽ പഞ്ചായത്തിന്റെ കമ്മറ്റിയിലോ മറ്റു പരിപാടികളോ പങ്കെടുക്കാൻ കഴിയുകയില്ല. 2023 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അജികുമാറിന്റെ പേരിൽ ഉള്ള ടാക്സി കാർ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിന് (എ.ഇ.) വാടകയ്ക്ക് ഓടി പഞ്ചായത്തിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി എന്നതാണ് കേസ്. ഇതേ പഞ്ചായത്തിലെ ഒന്നാം വാർഡംഗം സി.പി.എം. പ്രതിനിധി അരുൺ കെ ആർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ പരാതിക്കാരൻ കൂടി ഉൾപ്പെട്ട കമ്മറ്റിയാണ് തനിക്ക് വണ്ടി ഓടാൻ അനുവാദം നൽകിയതെന്നും, തുടർന്ന് പരാതി വന്നപ്പോൾ കരാർ റദ്ദാക്കുകയും അതിനു ശേഷം മാസങ്ങൾ കഴിഞ്ഞാണ് കേസ് നൽകിയതെന്നും അജി വാദിച്ചു എങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് തള്ളുകയായിരുന്നു. ഇതേ തുടർന്നാണ് വിധി.

Hot Topics

Related Articles