തിരുവനന്തപുരം: മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഭീമന്‍ രഘു സിപിഎമ്മില്‍ എത്തിയത്. പത്തനാപുരം തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘു സിപിഎമ്മില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എകെജി സെന്ററിലെത്തിയ ഭീമന്‍ രഘു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണുകയും ചെയ്തിരുന്നു. അതിനിടെ ഭീമന്‍ രഘുവിന് സി പി എം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയേക്കും എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് ഭീമന്‍ രഘു. ബിജെപിയില്‍ ആയിരുന്നപ്പോള്‍ തനിക്ക് സിനിമയില്‍ അവസരം കുറഞ്ഞിരുന്നു എന്ന് ഭീമന്‍ രഘു പറയുന്നു. ഭീമന്‍ രഘുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് കിട്ടുമെന്ന് പ്രതീക്ഷയൊന്നുമില്ല. അത് പാര്‍ട്ടിക്കാര്‍ തീരുമാനിക്കേണ്ടതാണ്. എനിക്ക് അങ്ങനെ എന്റേതായിട്ടുള്ള ആഗ്രഹമൊന്നുമില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. അത്തരം പ്രചരണം നടത്തുന്നവര്‍ വിവരമില്ലാത്തവരാണ്. സുരേഷ് ഗോപിക്കെതിരെ മത്സരിക്കും എന്ന് പറഞ്ഞതും ഇതുപോലെ ആരൊക്കയോ പറഞ്ഞതാണ്. എനിക്കും അതിനെ പറ്റി ഒന്നും അറിയില്ല.
വന്നാലെ അതിനെ കുറിച്ച് പറയാന്‍ പറ്റൂ. പത്തനാപുരത്ത് ഗണേഷ് കുമാറിനായി മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ വന്നിരുന്നു. അതില്‍ എനിക്ക് വിഷമമുണ്ടായിരുന്നു. നമുക്ക് ആരുമില്ല എന്ന് പറഞ്ഞപ്പോള്‍ നമുക്ക് സുരേഷേട്ടനെ വിളിക്കാലോ എന്ന് ആരോ പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ഒരുപാട് തവണ വിളിച്ചിട്ടും വന്നില്ല. അദ്ദേഹം ഒരുപാട് ബിസിയായി പോയി. ബി ജെ പിയില്‍ പലരേയും ഒതുക്കുന്നുണ്ട്.
കേരള ബിജെപിയില്‍ ഒരു കോക്കസ് ഉണ്ട്. താരങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് കേരള ബി ജെ പിക്കാര്‍ക്ക് അറിയില്ല. സുരേഷ് ഗോപിയൊക്കെ നേതൃസ്ഥാനത്ത് വന്ന് കഴിഞ്ഞാല്‍ ഇപ്പോള്‍ നില്‍ക്കുന്നവരുടെയൊക്കെ ഗതികേട് മുട്ടും. വോട്ട് കുത്തനെ കുറഞ്ഞിട്ടും ദേശീയ നേതൃത്വം എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്ന് അറിയില്ല. കേരള ബി ജെ പിയില്‍ അഴിച്ചുപണി അത്യാവശ്യമാണ്.സിപിഎം സ്ഥാനാര്‍ത്ഥിത്വം തന്നാല്‍ സ്വീകരിക്കും. സിപിഎം എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പാകും. അതിന് ചങ്കൂറ്റമുള്ള പാര്‍ട്ടിയാണ് ഇത്. നരേന്ദ്ര മോദി വന്ന ഒരു പരിപാടിയിലും എന്നെ വിളിച്ചിട്ടില്ല. സിപിഎമ്മില്‍ ഒരുപാട് വേദികള്‍ കിട്ടും. പുതുപ്പള്ളിയില്‍ സഹതാപ തരംഗമാണ് പ്രതിഫലിച്ചത്. നാടിന്റെ വികസനം നടക്കണമെങ്കില്‍ ജെയ്ക് ജയിച്ചേ പറ്റൂ എന്നാണ് ഞാന്‍ അവിടെ പ്രചരണത്തിനിടെ പറഞ്ഞത്.
സിനിമയും രാഷ്ട്രീയവും എന്നെ സംബന്ധിച്ച് ഫ്‌ളക്‌സിബിള്‍ ആണ്. ബി ജെ പിയില്‍ എത്തിയതിന് ശേഷം സിനിമയില്‍ നിന്ന് ഒതുക്കിയതായി തോന്നിയിട്ടുണ്ട്. സിപിഎമ്മില്‍ എത്തിയപ്പോള്‍ സിനിമ ലഭിക്കുന്നുണ്ട്. ആരോപണങ്ങള്‍ പിണറായി കൈകാര്യം ചെയ്യുന്ന രീതി മറ്റുള്ള രാഷ്ട്രീയ നേതാക്കള്‍ കണ്ടുപഠിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കണം. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും’.