ഡൽഹി: ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ വ്യവസായി ഗിരീഷ് ഭരധ്വാജ് സമർപ്പിച്ച ഹർജിയിലാണ് മറുപടി. ജനപ്രാതിനിത്യ നിയമം അനുസരിച്ച് വിഷയത്തിൽ ഇടപെടാനാവില്ല എന്നും കമ്മീഷൻ അറിയിച്ചു.
രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചത്. ഇന്‍ഡ്യ എന്നയെന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളില്‍ ഇടപെടാന്‍ കമ്മീഷന് അധികാരം ഇല്ല. കേരള ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും കമ്മീഷന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.